Posts

Showing posts from May, 2023

ആളുകളെ നമ്മിലേക്ക്‌ എങ്ങനെ ആകർഷിക്കാം.

  ആളുകളെ നമ്മിലേക്ക്‌ എങ്ങനെ ആകർഷിക്കാം. കുറച്ചു വഴികൾ ഒന്ന് നോക്കിയാലോ.... 1. പുഞ്ചിരി 😁 മനുഷ്യൻ മാത്രമാണ് ഏറ്റവും നന്നായി പുഞ്ചിരി സാധ്യമായ ജീവി ഉള്ളൂ. വഴിയിൽ വെച്ച് കാണുമ്പോഴും രാവിലെ എണീറ്റ ഉടനെ ചെറിയ മക്കൾ ചിരിക്കുന്ന പോലെ നമുക്കും പുഞ്ചിരിക്കാൻ ശ്രമിക്കാം. പുഞ്ചിരി സ്വാദഖയാണെന്ന് മുത്ത് നബി( സ്) അടുത്ത കാര്യം.... 2. നല്ല കാര്യം ചെയ്‌താൽ നന്നായി ഉഷാറായി എന്ന് പറഞ്ഞു അഭിനന്ദനങ്ങൾ കൊടുക്കണം.. വാക്ക് കൊണ്ട് പറയുകയും ചെയ്യാം. ഇത് നമുക്ക് ഒരു ശീലമാക്കിക്കൂടെ ✋ അടുത്ത കാര്യം... 3. മറ്റേ ആൾ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിച്ചു കേൾക്കണം . ശ്രദ്ധിച്ചു കേട്ട് കഴിഞ്ഞു നമ്മുടെ കാര്യം പറയാം. നമുക്ക് മറ്റേ ആൾ പറഞ്ഞു കഴിയുന്നതിന് മുമ്പ് തന്നെ പറഞ്ഞു ശീലമായി 😊.അത് മാറിയാൽ നമ്മിൽ മറ്റേ ആൾക്ക് താല്പര്യം ഉണ്ടാകും. തീർച്ചയാണ്.

JOB BENEFITS നമ്മുടെ കൂട്ടത്തിലെ ചിലർ ജോലിക്ക് തന്നെ പോകുന്നില്ല എന്താവും കാരണങ്ങൾ.

  നമ്മുടെ കൂട്ടത്തിലെ ചിലർ ജോലിക്ക് തന്നെ പോകുന്നില്ല എന്താവും കാരണങ്ങൾ. 1. പ്രചോദനം ഇല്ലായ്മ. കൊടുക്കാൻ ആളില്ലാത്ത കാരണം, വേണ്ട രൂപത്തിൽ കിട്ടാത്തത് കൊണ്ടും. 2. ആരോഗ്യം ഇല്ലായ്മ 3. വീട്ടിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്ത വിധം ഉത്തരവാദിത്തം കൂടിയതിനാൽ 4. കൂട്ടത്തിലുള്ളവർ സാമ്പത്തിക ശേഷി കൂടിയ ആളുകളാണെങ്കിൽ. 5. മടി, അലസത, 6. ഡ്രഗ് അടിമകൾ, ലഹരി അടിമകൾ ജോലിക്ക് പോയാലുള്ള പ്രധാന ഗുണങ്ങൾ 1. സാമ്പത്തിക സുരക്ഷ ലഭിക്കുന്നു. 2. വ്യക്തിപരമായ വികസനം ഉണ്ടാകുന്നു 3. മാനസിക സംതൃപ്തി ഉണ്ടാകുന്നു 4. സമൂഹവുമായുള്ള സമ്പർക്കം കൂടുന്നു 5. കൂടുതൽ ആളുകളെ പരിചയപ്പെടാൻ സാധിക്കുന്നു 6. കൂലി, ശമ്പളം എന്നിവ ലഭിക്കുന്നതിനാൽ ജീവിത നിലവാരം കൂടുന്നു. 7. ആഗ്രഹങ്ങൾ തീർക്കാൻ പണം വേണം 8. ജീവിതത്തിന് അർത്ഥം ഉണ്ടാകുന്നു. 9. മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു. 10. കടം കൊടുക്കാൻ കഴിയുന്നു 11. ആളുകൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്നു.

LEARNING DISABLITY

 നമ്മുടെ പല കുട്ടികളും പഠനത്തിൽ പിന്നിലാണ്.  എന്താ കാരണം?  ആരാണ് കാരണക്കാർ?  കുട്ടിയോ രക്ഷിതാവോ?  ഇത് എന്താണ് സംഭവം?  ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?  എങ്ങനെ തിരിച്ചറിയാം?  ഇതിന്റ പരിഹാരങ്ങൾ എന്തൊക്കെയാണ്?     നമുക്ക് പരിശോധിക്കാം.  എഴുത്ത് അൽപ്പം ദീർഘമാണ്,  ക്ഷമിക്കുമല്ലോ...    വിവരങ്ങൾ ഫലപ്രദമായി പ്രോസസ്സ് ചെയ്യാനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡറുകളാണ് പഠന വൈകല്യങ്ങൾ.   ഈ വൈകല്യങ്ങൾ വായന, എഴുത്ത്, ഗണിതം, ആശയവിനിമയ വൈദഗ്ധ്യം എന്നിങ്ങനെ വിവിധ പഠന മേഖലകളെ സ്വാധീനിക്കും.   ഡിസ്ലെക്സിയ,  ഡിസ്ഗ്രാഫിയ,  ഡിസ്കാൽക്കുലിയ  എന്നിവ പഠന വൈകല്യങ്ങളുടെ സാധാരണ പ്രധാന ഉദാഹരണങ്ങളാണ്.    വാക്കുകൾ ശരിയായി വായിക്കാനും എഴുതാനും എഴുതാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന ഒരു വായനാ വൈകല്യമാണ് ഡിസ്ലെക്സിയ.  ഡിസ്‌ലെക്‌സിയ ഉള്ള ആളുകൾക്ക് വാക്കുകൾ തിരിച്ചറിയാനും എഴുതിയ വാചകം മനസ്സിലാക്കാനും വിവരങ്ങൾ സമയബന്ധിതമായി പ്രോസസ്സ് ചെയ്യാനും ബുദ്ധിമുട്ടാം.    ഡിസ...

HOW WE CAN KNOW WE ARE LAY OFF നാം എപ്പോ അവിടെ നിന്ന് ഒഴിവാകണം? ജോലി മാറണം എന്ന് എങ്ങനെ അറിയാൻ കഴിയും.

  P rofessional development. നമ്മിൽ പലരും ഒരു മുതലാളിയുടെ കീഴിൽ, ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാകും. നാം എപ്പോ അവിടെ നിന്ന് ഒഴിവാകണം? ജോലി മാറണം എന്ന് എങ്ങനെ അറിയാൻ കഴിയും. ചില സൂചനകൾ നമുക്ക് നോക്കാം. 1. സ്ഥാപനത്തിന് /മുതലാളിക്ക് നമ്മെ (need )അത്യാവശ്യം അല്ലെങ്കിൽ 2. മൊത്തത്തിൽ സഹ പ്രവർത്തകരിൽ നിന്നോ മറ്റോ ഒഴിവാക്കാൻ പോകുന്നു എന്ന സംസാരം നടക്കുന്നുണ്ടെങ്കിൽ 3.ജോലിക്ക് പോകാൻ അവരുടെ കാരണം കൊണ്ട് ചടപ്പ് വരുന്നുണ്ടെങ്കിൽ 4. നല്ല ജോലി സാഹചര്യം അല്ലെങ്കിൽ 5. പരിചയ സമ്പത്ത് ഉണ്ടായിട്ടും ശമ്പള വർധന വന്നില്ലെങ്കിൽ 6. നിങ്ങൾ നന്നായി പ്രവർത്തിച്ചിട്ടും അവർ പരിഗണിക്കുന്നില്ലെങ്കിൽ 7. ജോലി സ്ഥലത്തു ജോലി ചെയ്യാൻ കഴിയാത്ത വിധം മാനസിക സംഘർഷം, ചൊറ( toxic) ആണെങ്കിൽ.. 8. നിങ്ങൾ തല്ക്കാലം ലീവ് എടുക്കൂ എന്ന് പറയുന്നുവെങ്കിൽ 9. ഞങ്ങൾ അങ്ങോട്ട് വിളിക്കാം എന്ന് പറയുന്നുവെങ്കിൽ