WHAT IS CONFIDENCE
എന്താണ് ആത്മവിശ്വാസം?
Aഅവനവനില്‍ത്തന്നെയുള്ള വിശ്വാസമാണ് ആത്മവിശ്വാസം. ഏതെങ്കിലുമൊരു കാര്യം ചെയ്യുന്നതിനു മുമ്പ് അത് ചെയ്യാന്‍ തനിക്ക് കഴിവുണ്ടെന്ന് ഒരാള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതാണ് ആത്മവിശ്വാസം. 'എനിക്കു കഴിയും..... എനിക്കു കഴിയും' എന്നിങ്ങനെ പല പ്രാവശ്യം ഉരുവിട്ടു കൊണ്ട് ഒരു കാര്യം ചെയ്തു നോക്കൂ. ആ പ്രവൃത്തി അനായാസം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും.അപകര്‍ഷബോധം ആത്മവിശ്വാസം ഇല്ലാതാക്കും. 'ഉല്‍ക്കര്‍ഷ'ത്തിന്‍റെ എതിര്‍പദമാണ് അപകര്‍ഷം. ഒരാള്‍ക്ക് അപകര്‍ഷബോധമുണ്ടായാല്‍ എല്ലായ്പോഴും തകര്‍ച്ചയെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുക. 'എനിക്ക് സൗന്ദര്യമില്ല, എനിക്ക് ബുദ്ധിയില്ല, എനിക്ക് കഴിവില്ല, എനിക്ക് നല്ല വസ്ത്രങ്ങളില്ല, എനിക്ക് ഇംഗ്ളീഷ് സംസാരിക്കാനറിയില്ല' മുതലായ ചിന്തകള്‍ അപകര്‍ഷബോധത്തിന്‍റെ ഫലമാണ്.
ആത്മവിശ്വാസം കൈവരിക്കാന്‍
അനുഭവങ്ങളാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഒരു കാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് നിങ്ങളെന്നു വിചാരിക്കുക. അതേ കാര്യമോ അതുപോലെയുള്ള മറ്റു കാര്യങ്ങളോ മുമ്പ് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങള്‍ നിങ്ങളുടെ പെര്‍ഫോമന്‍സിനെ ബാധിക്കും. മുന്‍ അവസരങ്ങളില്‍ പരാജയങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ പുതുതായി ചെയ്യാന്‍ തുടങ്ങുമ്പോഴും ഉല്‍ക്കണ്ഠ ഉണ്ടാകും. 'ഇപ്രാവശ്യവും പരാജയപ്പെടുമോ' എന്ന ആശങ്കകള്‍ മുന്നില്‍ വരും. അതുകൊണ്ട് പഴയ പരാജയത്തെക്കുറിച്ചുള്ള ചിന്തകളെല്ലാം മനസില്‍ നിന്ന് മാറ്റുക. അതിനു പകരം വിജയിച്ച സന്ദര്‍ഭങ്ങളെക്കുറിച്ച് ഓര്‍മിക്കുക. വിജയം നല്‍കിയ സന്തോഷം മനസില്‍ നിറയ്ക്കുക. കഠിനമായി തോന്നുന്ന കാര്യങ്ങള്‍ അനായാസം ചെയ്തു തീര്‍ക്കാന്‍ കഴിയും.
ആത്മവിശ്വാസത്തോളം വലിയൊരു സുഹൃത്തില്ലെന്ന് ലാവോ ത്സു പറഞ്ഞിട്ടുണ്ട്. വാസ്തവം. ലോകത്ത് ഏത് നേട്ടങ്ങളുണ്ടാക്കാനും ആ സുഹൃത്ത് നമ്മെ സഹായിക്കും. ആ സുഹൃത്ത് ഒപ്പമില്ലെങ്കില്‍ ചിലപ്പോള്‍ പാടേ തകര്‍ന്നു പോയെന്നുമിരിക്കും.
'എനിക്ക് സമ്പത്തുണ്ടാക്കാന്‍ കഴിയുമെന്ന് നല്ല ബോധ്യമുണ്ട്' എന്ന് ആത്മവിശ്വാസമുള്ള ഒരാളിന്‍റെ ജീവിതത്തിലേക്ക് ധനം സ്വയം ഒഴുകിയെത്തും. അതൊരു പ്രപഞ്ചനിയമമാണ്.
Comments
Post a Comment